ട്രംപിന് തിരിച്ചടി ; യു എസ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് സിസ്റ്റത്തില്‍ അഴിമതി നടന്നുവെന്നതിനോ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നതിനോ ഒരു തെളിവുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതയായി തെളിവില്ല എന്ന്  ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ട പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണവുമായി ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപും റിപ്പബ്ലിക്കന്‍സും രംഗത്തെത്തുകയായിരുന്നു. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്.