സജിനിയുടെ സ്ഥാനാർത്ഥിത്വത്തിനു ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ച് കെ.കെ രമ

സി പി എം രക്തസാക്ഷി സി. വി ധനരാജിന്റെ ഭാര്യ സജിനിയുടെ സ്ഥാനാർത്ഥിത്വത്തിനു ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ച് ടി . പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ .കണ്ണൂർ രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിലാണ് സജിനി മൽസരിക്കുന്നത് . സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നുവെന്ന് കെ കെ രമ വ്യക്തമാക്കി . സജിനിക്ക് വിജയാശംസകൾ നേർന്ന് മെഹ്റാബ് ബച്ചൻ എന്ന ഫെയ്‌സ് ബുക്ക് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന് താഴെയായാണ് രമ ഹൃദയാഭിവാദ്യം നേർന്നത് . 2016 ജൂലൈ 11 നാണ് ആർ എസ് എസ് അക്രമി സംഘം ഡി. വൈ .എഫ് .ഐ മുൻ വില്ലേജ് സെക്രട്ടറിയും സി പി എം പ്രവർത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് .