ഇരട്ട നരബലി; ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലീലയും ചേർന്ന് രണ്ടാം പ്രതി ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്

ഇരട്ട നരബലിയിൽ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലീലയും ചേർന്ന് ലീലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലീല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. ഇതാണ് കൊലപ്പെടുത്താൻ പദ്ധതിയിടാൻ കാരണം. എന്നാൽ പദ്ധതി പ്രാവർത്തികമാക്കും മുൻപേ തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെയാണ് കേരളത്തെ നടുക്കികൊണ്ട് നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.