സിപിഎം നേതാവിന് ഇന്ന് കേരളം വിട ചൊല്ലും; സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത്

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. വീട്ടിലെ പൊതു ദര്‍ശനത്തിനു ശേഷം 11 മണിക്ക് മൃതദേഹം വിലാപയാത്രയായി കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടു വരും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിൽ പൊതു ദർശനം . നേതാവിനെ കാണാനായി വീട്ടിലും നിരവധി ജനങ്ങളാണ് എത്തുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തും. കണ്ണൂർ, തലശേരി, ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താലാണ്. അതേസമയം വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.