500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്

അസമിലെ സോണിത്പൂര്‍ ജില്ലയില്‍ 500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്. അറുത്ത തലയുമായി 25 കി.മി നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫുട്ബോള്‍ മത്സരത്തിന് ശേഷമായിരുന്നു സംഭവം. ഫുട്ബോള്‍ മത്സരത്തില്‍ തുനിരാം മദ്രിയും ഹേം രാമും രണ്ട് ടീമിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ ഹോം രാം പിന്തുണച്ച ടീം വിജയിക്കുകയായിരുന്നു. പറഞ്ഞുവച്ച 500 രൂപ തുനിരാം മദ്രി നല്‍കിയതുമില്ല. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് തുനിരാം മദ്രി ഹേംരാമിനെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തലയറുത്തത്.