കേരളത്തിൽ ഇന്ന് മുതൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങും . സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയം ഒരാഴ്ചയാണ് . പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 3 മണിവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം .തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറപ്പെടുവിക്കും.11 മണിയോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും തുടർന്ന് നാമനിർദേശ പത്രിക സമർപ്പിച്ച് തുടങ്ങാം. നവംബർ 23 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി .