ഓർഡിനൻസ് വിവാദം; അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഓർഡിനൻസ് വിവാദം പുകയുന്ന സാഹചര്യത്തിൽ അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസുകൾ അസാധുവായതിന് പകരം ബിൽ പാസാക്കാൻ സഭ വിളിച്ചതിനെ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്തു. എന്നാൽ സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം, തുടങ്ങിയ കാര്യങ്ങളിലടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് ഗവർണ്ണർ നിലവിൽ നൽകുന്ന സൂചന.