കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ തോല്പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്.
ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ ഉള്ളത്. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ത്യക്കുണ്ട്.