ഓപിയിലില്ല, ഒപ്പിട്ടു, ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന 8 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോ​ഗ്യമന്ത്രിയെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എട്ട് ഡോക്ടർമാർക്ക് ആണ് കാണിക്കൽ നോട്ടീസ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ആണ് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയം ഡ്യൂട്ടിയിൽ ഇല്ലാത്തവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആശുപത്രിയിൽ മന്ത്രി സന്ദർശനം നടത്തിയപ്പോൾ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ മന്ത്രി എത്തിയപ്പോൾ ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അതേസമയം അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ ഡോക്ടർമാർക്കാണ് കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്.