മധു കേസില്‍ വീണ്ടും കൂറുമാറ്റം

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ റസാഖാണ് കൂറുമാറിയത്. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് പതിനാറാം സാക്ഷിയായ ഇയാള്‍ മൊഴി മാറ്റിയത്. പതിനഞ്ചാം സാക്ഷിയും കൂറ് മാറിയിരുന്നു. ഇതോടെ മധു വധക്കേസില്‍ തുടര്‍ച്ചയായി കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ആറായി.