ബീഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ 4.10 കോടി വോട്ടുകളാണ് എണ്ണി തീർന്നത്.ഇവിഎം എണ്ണം വര്‍ധിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച് ആർ ശ്രീനിവാസ് പറഞ്ഞു.വോട്ടെണ്ണൽ പ്രക്രിയക്ക് മാറ്റ് തടസങ്ങളൊന്നും ഇല്ലന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 132 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്.കനത്ത തിരിച്ചടി നേരിടുകയാണ് ജെഡിയു. മഹാഘട്ബന്ധൻ 100 സീറ്റുകളിൽ മുന്നേറുകയാണെങ്കിലും പ്രതീക്ഷച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിന്റെ നിരാശയിലാണ് കോൺഗ്രസ്സും ആർജെഡിയും. എന്നാൽ മൽസരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്തും ഇടത് പാർട്ടികൾ മുന്നേറി.