കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

കെ.കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിധിയെന്ന പരാമര്‍ശം താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും  എം എം മണി പ്രതികരിച്ചു.  ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ അപ്പോള്‍ തന്നെ ശ്രമിച്ചതാണെന്നുംപരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എം.എം.മണി വ്യക്തമാക്കി.