കാർഷിക വിപ്ലവം തീർക്കുകയാണ് തടവുകാരും ജയിൽ ജീവനക്കാരും

ഭൂരിഭാഗവും ചെങ്കൽ പാറകൾ നിറഞ്ഞ ചീമേനി ഓപ്പൺ ജയിൽ& കറക്ഷണൽ ഹോമിൽ കാർഷിക വിപ്ലവം തീർക്കുകയാണ് തടവുകാരും ജയിൽ ജീവനക്കാരും . എല്ലാ പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്.മുന്നൂറ്റിഎട്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ചീമേനി ഓപ്പൺ ജയിൽ& കറക്ഷണൽ ഹോമിൽ കാർഷിക വിപ്ലവത്തിന്റ വേറിട്ട മാതൃകയാണ് തീർക്കുന്നത്. കൃഷി ചെയ്യുക എന്നത് തീർത്തും അസാധ്യമായതും ചെങ്കൽപാറകൾ നിറഞ്ഞതുമായ ഇവിടെ തടവുകാരുടെ കഠിനാധ്വാനത്തിലൂടെയാണ്. വിവിധതരം പച്ചക്കറികളും മറ്റ് കാർഷിക വിളകളും ഉത്പാദിപ്പിക്കുന്നത്. ആയിരം നേന്ത്രവാഴയും 500 ഞാലിപൂവനും തോട്ടത്തിൽ ഉണ്ട് . കൂടാതെ വ്യത്യസ്ത ഇനം കപ്പ ചേന, ശീതകാല പച്ചക്കറികൾ എന്നിവയെല്ലാം ഉണ്ട് . ഇവയ്ക്ക് പുറമെ ഏറെ ആദായം നൽകുന്ന പന്നി, പശു,കോഴി, ആട് മുയൽ എന്നിവയും ഉണ്ട് . ശുചിത്വം ഉറപ്പാക്കി കൊണ്ടാണ് ഇവിടെയുള്ള ഓരോ ഫാമുകളും പ്രവർത്തിക്കുന്നത് ആവശ്യമായ നിർദ്ധേശങ്ങളുമായ് ജയിൽകൃഷി ഓഫീസർ കെ.എൻ. അജയകുമാറും ഉണ്ട് .ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയുടെ മേൽനോട്ടത്തിലാണ് ഓരോ പ്രവ്യർത്തിയും നടക്കുന്നത്.ദീർഘകാല ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇവിടെയുള്ളത് ഇവരുടെ മാനസികമായ പരിവർത്തനം കൂടി ഇത് വഴി ലക്ഷ്യമിടുന്നുണ്ടെന്ന് ജോയിന്റ് സൂപ്രണ്ട് വി.ജയകുമാർ പറഞ്ഞു . പെട്രോൾ പമ്പ്, കഫ്റ്റീരിയ, ബ്യൂട്ടി പാർലർ തുടങ്ങിയ സംരംഭങ്ങളും ഇവിടെ ഉണ്ട്.