ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ നാളെദുഃഖാചരണം നടത്തും. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചത്. ഹൃദയത്തിലേറ്റ ആഴമേറിയ മുറിവുമൂലം രക്തസ്രാവമുണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. മുന്‍ നാവികസേനാംഗമായ അക്രമിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്തു. ജപ്പാനില്‍ ഏറ്റവും അധികംകാലം പ്രധാനമന്ത്രിയായ നേതാവാണ് ആബെ.