ഭരണഘടനയ്ക്ക് എതിരെ വിവാദ പരാമർശം നടത്തി രാജിവച്ച മുൻ മന്ത്രിയും, ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ ശേഷം ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ചത് ചോദ്യം ചെയ്ത് പി.സി.ജോർജിന്റെ മകനും മുൻ പൂഞ്ഞാർ എംഎൽഎയും ,ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്.
സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന സജി ചെറിയാന്‍റെ ചിത്രം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വിമര്‍ശനം. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാണെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഹെൽമെറ്റ് എവിടെ സഖാവേ,മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194 ഡി പ്രകാരം 500 രൂപ പെറ്റി അടച്ചേ മതിയാകൂ. അല്ലെങ്കിൽ, ശേഷം കോടതിയിൽ’. എന്നാണ് ഷോൺ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്.