ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സജി ചെറിയാൻ

ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയിലേത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന. ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണ്. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം എഴുതിവച്ചിട്ടുണ്ടെന്നും പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍ വിവാദ പരാമർശം നടത്തിയത്.