പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് അവതരിപ്പിച്ച് സിപിഎം.

ഫണ്ട് തിരിമറിയില്‍ പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരവും നൽകി. അംഗീകാരം ലഭിച്ചത് ആരോപണം നേരിട്ടവർ മുന്നോട്ട് വെച്ച് കണക്കിനാണ്. ധനദുർവിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല. ജൂലൈ 1, 2 തീയതികളിൽ പയ്യന്നൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളിൽ വരവ് ചിലവ് കണക്ക് റിപ്പോർട്ട് ചെയ്യും.