വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി നാളെ പരിഗണിക്കും

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഇന്നലെ മുതൽ കസ്റ്റഡി ആവശ്യപ്പെട്ടാണു പൊലീസ് അപേക്ഷ നൽകിയത്. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ‍ പ്രകാരം കേസ് അന്വേഷിക്കേണ്ടതു ദേശീയ അന്വേഷണ ഏജൻസിയാണെന്നും പൊലീസല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പൊലീസിന് അന്വേഷിക്കാമെന്നു പ്രോസിക്യൂഷനും വാദിച്ചു. ഇതോടെ ഇക്കാര്യം പരിശോധിക്കണമെന്നും തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച പ്രതികളെയും കോടതിയിൽ ഹാജരാക്കണം. വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരാണ് വലിയതുറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ഇവരിൽ സുനിത് നാരായണൻ ഒളിവിലാണ്. മറ്റു പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.