സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന് 37640 രൂപയായി. ഇന്നലെ 320 രൂപയായിരുന്നു വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4705 രൂപയായി. ഇന്നലെ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 30 രൂപയുടെ വർധനവാണ് ഉണ്ടായത്.