സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി  സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കും.