കെ റെയിലിന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത പോരെന്നും 400 കിലോമീറ്റർ സ്പീഡ് വേണമെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാന സർക്കാരുടെ കെ റെയിലിന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത പോരെന്നും 400 കിലോമീറ്റർ സ്പീഡ് എങ്കിലും വേണമെന്നും മന്ത്രി സജി ചെറിയാൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രണ്ടുമണിക്കൂർ കൊണ്ട് എത്തണം നാലു മണിക്കൂർ കൊണ്ട് എത്തിയാൽ പോരെന്നും മന്ത്രി പറഞ്ഞു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്‌നങ്ങൾ പറയുന്നതെന്നും മന്ത്രി പറഞ്ഞു. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത വികസനമെന്നത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണമെന്നും ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കുകയാണെന്നും മന്ത്രി പറഞ്ഞു.