പൊതു ഇടങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല. കോവിഡ് പ്രതിരോധത്തിന് ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. മാസ്ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കോവിഡ് കേസുകള്‍ കൂടുന്ന മുറക്ക് പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്താം. മുന്‍കരുതലിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കും.