ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക നല്‍കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടാകും.

ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. നേരത്തെ ഇടതുപക്ഷത്തില്‍ നിന്ന് എ എ റഹിമും
പി.സന്തോഷ്‌കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.