അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ വരട്ടെയെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പറഞ്ഞുകൊണ്ട്
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.
‘ബൈഡന്‍ ജയിച്ചുവെന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ, നിയമ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളു. എനിക്ക് കൂടി അത് ബോധ്യം വരേണ്ടതുണ്ട്,’ ട്രംപ് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന രാത്രി എല്ലാ സംസ്ഥാനങ്ങളിലും ഭൂരിപക്ഷമുണ്ടായിരുന്നത് തനിക്കായിരുന്നെന്നും പിന്നീട് അത് കുറയുകയായിരുന്നെന്നും ഒരു പക്ഷെ നിയമ നടപടികള്‍ ആരംഭിച്ചാല്‍ ഈ ലീഡ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞിരുന്നു.