ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്

ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കിട്ടാത്ത സാഹചര്യത്തിൽ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ വ്യക്തമായ രാഷ്ട്രീയചിത്രം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 18 സീറ്റില്‍ ബിജെ പി മുന്നിലാണ് 13 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാര്‍ട്ടി ഒരിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് എട്ടിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയിലാണ് ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം.