ഇഞ്ചോടിഞ്ച് പോരാട്ടം

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 216 സീറ്റിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എസ്പിക്ക് 104 സീറ്റിൽ ലീഡുണ്ട്. കോൺഗ്രസ്-4, ബിഎസ്പി- 8 എന്നിങ്ങനെയാണ് നിലവിലെ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമായിരുന്നു ഉത്തരാഖണ്ഡ്. എന്നാൽ, ഇപ്പോൾ ഇവിടെ ബിജെപി മുന്നേറുകയാണ്. 42 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസ് 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പഞ്ചാബ് ഒഴികെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ടുനിൽക്കുന്നത്.പഞ്ചാബില്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റിലാണ് അദ്ദേഹം മത്സരിച്ചത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബില്‍ 52 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 38 സീറ്റുകളില്‍ കോണ്‍ഗ്രസും 7 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് മറ്റുള്ള ചെറു കക്ഷികളുമാണ് ലീഡ് ചെയ്യുന്നത്.