വധഗൂഡാലോചന : ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്.

കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ പ്രതികൾ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദിലീപ് ,സഹോദരൻ അനൂപ് ,സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകൾ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.