മുസ്ലിം ലീഗ് എം എൽ എ കെ.എം ഷാജിയുടെ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപറേഷൻ തള്ളി.പിഴവുകൾ നികത്തി വീണ്ടും സമർപ്പിക്കണമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.വേങ്ങേരി വില്ലേജിൽ കെ എം ഷാജി നിർമ്മിച്ച വീടിന്റെ കാര്യത്തിലാണ് കോർപറേഷൻ ചട്ടലംഘനം നടത്തിയത്.സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ അളവിലാണ് വീടിന്റെ നിർമാണം എന്നാണ് കണ്ടെത്തൽ.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി പ്ലാൻ ക്രമപ്പെടുത്തണം എന്നാവിശ്യപെട്ട് അപേക്ഷ നൽകിയിരുന്നത്. അപേക്ഷയിൽ പിഴവുകൾ ഉണ്ടെന്നും തിരുത്തി വീടും നല്കുമെന്നുമാണ് കോർപറേഷൻ ഷാജിയോട് പറഞ്ഞിരിക്കുന്നത്.5200 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള കോഴിയക്കോട്ടെ വീട് അനുമതി ഇല്ലാതെയാണ് നിർമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു