85 ലക്ഷത്തിന്റെ ബെൻസ് കാർ ഗവർണർക്ക് വാങ്ങാനൊരുങ്ങി സർക്കാർ

പുതിയ ബെൻസ് കാർ വാങ്ങാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിൽ. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റർ ഓടി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്ക് മുൻപ് ഗവർണർ സർക്കാരിന് കത്തു നൽകിയിരുന്നു.