പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷം വരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് ഗവർണർ ഒടുവിൽ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്.

ഗവർണർ കയറി വന്ന ഉടൻ ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്.