നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിന് ജപ്തി നോട്ടീസ്. 1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനാണ് ആക്‌സിസ് ബാങ്കിന്റെ ജപ്തി നടപടി. അന്‍വറിന്റെ 140 സെന്റ് സ്ഥലവും വസ്തുവകകളുമാണ് ജപ്തി ചെയ്യുക.
ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. അതിനിടെ, എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിര്‍മ്മിച്ച റോപ് വേയും ബോട്ട് ജെട്ടി പൊളിക്കുന്നത് ഇന്നും തുടരുകയാണ്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് 2017ല്‍ നല്‍കിയ പരാതിയിലാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.