ബാബുവിന്റെ മനോധൈര്യത്തിന് ബിഗ് സല്യൂട്ട്; പ്രതിപക്ഷ നേതാവ്

മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ രക്ഷിച്ച സൈന്യത്തിനും എൻഡിആർഎഫിനും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തകരെയും ബാബുവിനെയും അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.