പയ്യന്നൂരിൽ മാരക മയക്കു മരുന്നുമായി 2 യുവാക്കൾ പിടിയിൽ

പയ്യന്നൂരിൽ മാരക മയക്കു മരുന്നുമായി 2 യുവാക്കൾ പിടിയിൽ. ചിറ്റാരിക്കൊവ്വലിലെ പി. അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും 4,540 ഗ്രാം മെത്തഫിറ്റമിനും എക്സൈസ് സംഘം പിടിച്ചെടുത്തു. പയ്യന്നൂർ റേഞ്ച് ഇൻസ്‌പെക്ടർ എൻ.വൈശാഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തണൽ പാർക്കിൽ നടത്തിയ പരിശോധനയിലാണ് 4.540 ഗ്രാം മാരക മയക്കുമരുന്നായ മേത്താം ഫിറ്റമിനുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കൊവ്വലിലെ പി. അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഹ്യുണ്ടായി ഐ 20 കാറും കസ്റ്റഡിയിൽ എടുത്തു. മെത്തഫിറ്റമിൻ രണ്ട് ഗ്രാം കൈവശം വച്ചാൽ പോലും പത്തു വർഷം തടവും മൂന്നു ലക്ഷത്തോളം രൂപ പിഴയും ലഭിക്കും. പിടിയിലായ അബ്ഷാദ് ഈ മേഖലയിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരനാണ്. അസി.എക്സൈസ് ഇൻസ്‌പെക്ടർ യൂനസ്.എം, പ്രിവെന്റിവ് ഓഫീസർ മാരായ മനോജ്‌.വി, സജിത് കുമാർ.പി.എം.കെ., തുടങ്ങിയവരു എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.