റിഹേഴ്സലില്ലാതെ പതാക ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരം; നടപടി വേണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. ഇന്ത്യൻ ദേശിയ പതാകയെ അവഹേളിച്ചവർക്കെതിരെ നടപടി വേണം, അവരെ വെറുതെ വിടാൻ പാടില്ല. മാതൃകാപരമായ ശിക്ഷ അവർക്ക് കൊടുക്കണം.

ഇതെല്ലം പരിശോധിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധകൾക്കുണ്ട്. സ്വാഭാവികമായി ആരാണോ പതാക ഉയർത്തുന്നത് അവർക്കും പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.