മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ മതവിശ്വാസികൾ തിരിച്ചറിയണം; സമസ്ത

കമ്മ്യൂണിസത്തോടുള്ള നിലപാട് വ്യക്തമാക്കി സമസ്ത പ്രമേയം. കമ്മ്യൂണിസം ഉൾപ്പെടെയുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതി ഇരിക്കണെമെന്ന് സമസ്ത പ്രമേയത്തിൽ പറയുന്നു. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണം. വിവാഹപ്രായം ഉയർത്തുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറാണെമെന്നും സമസ്ത പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനമാണ് പ്രമേയം അവതരിപ്പിച്ചത്.