ആലപ്പുഴ ഇരട്ടകൊലപാതകം; ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ അറിയിച്ചു. അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു. പ്രധാനമായും പ്രതികളെ കണ്ടെത്താനാണ് ശ്രദ്ധ നൽകുന്നതെന്നും സാഖറെ കൂട്ടിച്ചേർത്തു.