കെ-റെയിൽ ആശങ്ക പരിഹരിക്കും :കാനം രാജേന്ദ്രൻ

സിലവർ ലൈൻ പദ്ധതിയിലെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാരിനോട് കേന്ദ്രം ശത്രുതയോടെ പെരുമാറുന്നെന്ന് കാനം പറഞ്ഞു. നിക്ഷിപ്ത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നിലപാട് കേരളത്തിനോടുള്ള വഞ്ചനയാണ്.

കേരളത്തിലെ പ്രതിപക്ഷ എം പിമാർ വികസന പദ്ധതിക്ക് എതിരെ നിൽക്കുന്നു. കെ-റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.