മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നെന്ന് ശശി തരൂർ എം പി

മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നെന്ന് ശശി തരൂർ എം പി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടനത്തിലാണ് ശശി തരൂർ എം.പിയുടെ പ്രശംസ.

സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.