പെണ്‍കുട്ടിളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി അംഗീകരിക്കും. കഴിഞ്ഞ വര്‍ഷമാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നിലവില്‍ പെണ്‍കുട്ടിളുടെ
വിവാഹപ്രായം 18 ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ഉം ആണ്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്.