മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ ഒൻപത് സ്പിൽവേ ഷട്ടറുകളിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.

രണ്ട് ഷട്ടറുകൾ കൂടി 60 സെൻറീമീറ്റർ ആയി ഉയർത്തിയാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. 5 ഷട്ടറുകൾ 60 സെൻറീമീറ്ററും, 4 ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്.