സവര്‍ക്കര്‍ വിപ്ലവകാരി; സവര്‍ക്കറെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗാന്ധിജിക്കും മുന്‍പെ തൊട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കര്‍. സവര്‍ക്കറെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവര്‍ക്കറുടെ നിലപാടുകള്‍ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു ഒരു വ്യക്തിയെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കണമെന്നും എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെും ഗവര്‍ണ്ണര്‍ കൂട്ടിചേര്‍ത്തു.