കൊവിഡ് വകഭേദം ‘ഒമൈക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.
ഒമൈക്രോണ്‍ വിനാശകാരിയായ വൈറസാണ്.30 ല്‍ അധികം മ്യൂട്ടേഷന് ഇതിന് സംഭവിച്ചിട്ടുണ്ടെന്നും .കോവിഡ് വാക്സിന് ഈ വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.