അവര്‍ ക്രിമിനലുകളാണ് – ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ.

ആലുവയിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകിയ ശേഷം ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ പറയുന്നത്.പപ്പാ, ചാച്ചാ, ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. അവൻ എന്നെ മാനസിക രോഗിയാക്കി. ഞാൻ മരിച്ചാൽ എന്തൊക്കെയാണ് പറഞ്ഞു നടക്കുക എന്ന് അറിയില്ല. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിക്കുന്നയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല.നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു.ആത്മഹത്യാ കുറിപ്പിൽ പറയുന്നു.