ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്.സിഐക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവിനെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ എഴുതിയിട്ടുള്ളത്.ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു