ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല
മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.അതേസമയം ഇന്ധനവില കുറയ്ക്കേണ്ടത് കേന്ദ്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍.