ബെന്നിച്ചൻ തോമസ് വനംവകുപ്പിന് നൽകിയ കത്ത് പുറത്ത്

മുല്ലപ്പെരിയാർ മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തായി. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമെന്ന് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസ് വ്യക്തമാക്കുന്നു

മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ നടപടിയെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്