കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി. ബം​ഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്.
ആളപായം ഇല്ല. ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരെന്നും റെയിൽവേ അറിയിച്ചു.7 കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വ്യക്തമാക്കി .എസി കോച്ചുകളും സ്ലീപ്പർ കോച്ചുകളും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളിൽ തട്ടി ആണ് അപകടം ഉണ്ടായത്.വേഗത കുറവ് ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.