ഇത് കോണ്‍ഗ്രസിനെ നാണംക്കെടുത്താന്‍ നടത്തുന്നത് : പൊട്ടിത്തെറിച്ച് നടന്‍ ജോജു

കൊച്ചി : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടക്കുന്ന സമരം കോണ്‍ഗ്രസിനെ നാണംക്കെടുത്താന്‍ ചിലര്‍ കാണിക്കുന്ന വിവരമില്ലായിമയാണെന്ന് നടന്‍ ജോജുജോര്‍ജ്. ‘ഇത്തരം സാഹചര്യങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കരുത്. രോഗികളടക്കം നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്’. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും സമരം നടത്തിയെന്നുകരുതി പെട്രോളിന്റെ വിലയൊന്നും കുറയാന്‍ പോകില്ലെന്നും ജോജു പറഞ്ഞു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. ഉപരോധസമരം അവസാനിച്ച് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ അടിച്ചുതകര്‍ത്തു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നാണ് സമരക്കാരുടെ ആവശ്യം.സമരക്കാരുടെ പ്രകോപനത്തിനിടെ ജോജുവിന് പരുക്കേറ്റു. വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തതിനിടെ മുറിവ് പറ്റുകയായിരുന്നു.