രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ കണ്ണൂരില്‍ പെട്രോളിന് 107.89 രൂപയും ഡീസലിന് 101.66 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി.
കൊച്ചി പെട്രോളിന് 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും , പെട്രോളിന് 6 രൂപ 5 പൈസയും കൂട്ടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്.