സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പ്.ജനുവരി 1 ന് ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പേരില്‍ യുട്യൂബ് ചാനല്‍ ആരംഭിക്കുമെന്ന് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ടു കണ്ണുകളും തുറന്ന് കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാന് ഫിലിപ്പ് വ്യക്തമാക്കി.